ٱلْقَارِعَةُ ﴿١﴾
ഭയാനകത കൊണ്ട് ഹൃദയങ്ങളെ ഭീതിയിലാഴ്ത്തുന്ന സമയം
ഹോം›വ്യാഖ്യാനം›Al-Qaari'a (101)
മക്കീ · 11 ആയത്തുകൾ
ٱلْقَارِعَةُ ﴿١﴾
ഭയാനകത കൊണ്ട് ഹൃദയങ്ങളെ ഭീതിയിലാഴ്ത്തുന്ന സമയം
مَا ٱلْقَارِعَةُ ﴿٢﴾
ഭയാനകത കൊണ്ട് ഹൃദയങ്ങളെ ഭീതിയിലാഴ്ത്തുന്ന സമയം എന്താകുന്നു?
وَمَآ أَدْرَىٰكَ مَا ٱلْقَارِعَةُ ﴿٣﴾
അല്ലാഹുവിൻ്റെ റസൂലേ! അതിഭീകരത കൊണ്ട് ഹൃദയങ്ങളെ ഭയപ്പെടുത്തുന്ന ഈ സമയം ഏതാണെന്ന് നിനക്ക് അറിയുമോ?! അന്ത്യനാളാകുന്നു അത്
يَوْمَ يَكُونُ ٱلنَّاسُ كَٱلْفَرَاشِ ٱلْمَبْثُوثِ ﴿٤﴾
മനുഷ്യരുടെ ഹൃദയങ്ങളെ അത് ഭീതിയിലാഴ്ത്തുകയും, അവർ അവിടെയും ഇവിടെയുമായി ചിന്നിച്ചിതറിയ പാറ്റകളെ പോലെ ആയിത്തീരുകയും ചെയ്യും
وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ ٱلْمَنفُوشِ ﴿٥﴾
പർവ്വതങ്ങൾ കടഞ്ഞ കമ്പിളി പോലെ പോലെ -ഭാരമില്ലാതെ ചലിച്ചു കൊണ്ടിരിക്കുന്ന- അവസ്ഥയിലാകും. فأما من ثقلت موزينه
فَأَمَّا مَن ثَقُلَتْ مَوَٰزِينُهُۥ ﴿٦﴾
എന്നാൽ ഏതൊരാളുടെ നന്മയുടെ ഏടുകൾ അവൻ്റെ തിന്മയുടെ ഏടുകളെക്കാൾ കനം തൂങ്ങിയോ; بلغ ഖുർആൻ · തഫ്സീർ فهو فى عيشة ر اضية
فَهُوَ فِى عِيشَةٍۢ رَّاضِيَةٍۢ ﴿٧﴾
അവന് ലഭിക്കുന്ന സ്വർഗത്തിൽ അവൻ തൃപ്തികരമായ ജീവിതം നയിക്കും. وأما من خفت موزينه
وَأَمَّا مَنْ خَفَّتْ مَوَٰزِينُهُۥ ﴿٨﴾
എന്നാൽ ഏതൊരാളുടെ തിന്മയുടെ ഏടുകൾ അവൻ്റെ നന്മയുടെ ഏടുകളെക്കാൾ കനം തൂങ്ങിയോ; فأم ه هاوية
فَأُمُّهُۥ هَاوِيَةٌۭ ﴿٩﴾
അവൻ്റെ സങ്കേതവും താമസസ്ഥലവും 'ഹാവിയഃ' ആയിരിക്കും
وَمَآ أَدْرَىٰكَ مَا هِيَهْ ﴿١٠﴾
ഹേ റസൂൽ! 'ഹാവിയഃ' എന്നാൽ എന്താണെന്ന് നിനക്കറിയുമോ? نار حامية
نَارٌ حَامِيَةٌۢ ﴿١١﴾
കടുത്ത ചൂടുള്ള നരഗാഗ്നിയത്രെ അത്. ഉറവിടം: അൽ-മുഖ്തസ്വർ ഫീ തഫ്സീരിൽ ഖുർആൻ
പിന്തുടരുക · ആവർത്തിക്കുക · ചൊല്ലുക · രജിസ്റ്റർ വേണ്ട