قُلْ يَـٰٓأَيُّهَا ٱلْكَـٰفِرُونَ ﴿١﴾
അല്ലാഹുവിൻ്റെ റസൂലേ! പറയുക: അല്ലയോ അല്ലാഹുവിൽ വിശ്വസിക്കാത്തവരേ!
ഹോം›വ്യാഖ്യാനം›Al-Kaafiroon (109)
മക്കീ · 6 ആയത്തുകൾ
قُلْ يَـٰٓأَيُّهَا ٱلْكَـٰفِرُونَ ﴿١﴾
അല്ലാഹുവിൻ്റെ റസൂലേ! പറയുക: അല്ലയോ അല്ലാഹുവിൽ വിശ്വസിക്കാത്തവരേ!
لَآ أَعْبُدُ مَا تَعْبُدُونَ ﴿٢﴾
ഇന്നോ ഇനിയെന്നെങ്കിലുമോ ഞാൻ നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ ആരാധിക്കുകയില്ല
وَلَآ أَنتُمْ عَـٰبِدُونَ مَآ أَعْبُدُ ﴿٣﴾
ഞാൻ ആരാധിക്കുന്നതിനെ - അല്ലാഹുവിനെ മാത്രം - നിങ്ങളും ആരാധിക്കുന്നവരല്ല
وَلَآ أَنَا۠ عَابِدٌۭ مَّا عَبَدتُّمْ ﴿٤﴾
നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ ആരാധിക്കുന്നവനുമല്ല ഞാൻ
وَلَآ أَنتُمْ عَـٰبِدُونَ مَآ أَعْبُدُ ﴿٥﴾
ഞാൻ ആരാധിക്കുന്നതിനെ - അല്ലാഹുവിനെ മാത്രം - നിങ്ങളും ആരാധിക്കുന്നവരല്ല. لكم دينكم ولىدين
لَكُمْ دِينُكُمْ وَلِىَ دِينِ ﴿٦﴾
നിങ്ങൾ സ്വയം പടച്ചുണ്ടാക്കിയ മതം നിങ്ങൾക്കാവാം; എനിക്ക് അല്ലാഹു എൻ്റെ മേൽ അവതരിപ്പിച്ചു തന്ന എൻ്റെ മതം മതി. ഉറവിടം: അൽ-മുഖ്തസ്വർ ഫീ തഫ്സീരിൽ ഖുർആൻ
പിന്തുടരുക · ആവർത്തിക്കുക · ചൊല്ലുക · രജിസ്റ്റർ വേണ്ട