إِذَا جَآءَ نَصْرُ ٱللَّهِ وَٱلْفَتْحُ ﴿١﴾
അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ മതത്തിന് അല്ലാഹുവിൻ്റെ സഹായം ലഭിക്കുകയും, അവൻ അതിനെ പ്രതാപമുള്ളതാക്കുകയും, മക്ക വിജയിച്ചടക്കുകയും ചെയ്താൽ
ഹോം›വ്യാഖ്യാനം›An-Nasr (110)
മദനീ · 3 ആയത്തുകൾ
إِذَا جَآءَ نَصْرُ ٱللَّهِ وَٱلْفَتْحُ ﴿١﴾
അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ മതത്തിന് അല്ലാഹുവിൻ്റെ സഹായം ലഭിക്കുകയും, അവൻ അതിനെ പ്രതാപമുള്ളതാക്കുകയും, മക്ക വിജയിച്ചടക്കുകയും ചെയ്താൽ
وَرَأَيْتَ ٱلنَّاسَ يَدْخُلُونَ فِى دِينِ ٱللَّهِ أَفْوَاجًۭا ﴿٢﴾
ജനങ്ങൾ ഇസ്ലാമിലേക്ക് നിവേദകസംഘങ്ങളായി -കൂട്ടംകൂട്ടമായി- പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താൽ
فَسَبِّحْ بِحَمْدِ رَبِّكَ وَٱسْتَغْفِرْهُ ۚ إِنَّهُۥ كَانَ تَوَّابًۢا ﴿٣﴾
(അത് സംഭവിച്ചാൽ) നിൻ്റെ മേൽ ഏൽപ്പിക്കപ്പെട്ട ബാധ്യത അവസാനിക്കാറായി എന്നതിൻ്റെ അടയാളമാണത് എന്ന് നീ മനസ്സിലാക്കുക. അപ്പോൾ നിൻ്റെ രക്ഷിതാവ് നിനക്ക് നൽകിയ വിജയത്തിനും സഹായത്തിനും നന്ദിയായി കൊണ്ട്, അവനെ സ്തുതിച്ചു കൊണ്ട് പ്രകീർത്തിക്കുക. തൻ്റെ അടിമകളുടെ പശ്ചാത്താപം അങ്ങേയറ്റം സ്വീകരിക്കുകയും, അവർക്ക് പൊറുത്തു കൊടുക്കുകയും ചെയ്യുന്ന 'തവ്വാബ്' ആണവൻ. ഉറവിടം: അൽ-മുഖ്തസ്വർ ഫീ തഫ്സീരിൽ ഖുർആൻ
പിന്തുടരുക · ആവർത്തിക്കുക · ചൊല്ലുക · രജിസ്റ്റർ വേണ്ട