تَبَّتْ يَدَآ أَبِى لَهَبٍۢ وَتَبَّ ﴿١﴾
നബി-ﷺ-യുടെ പിതൃസഹോദരനായ അബൂലഹബ് ബ്നു അബ്ദിൽ മുത്വലിബിൻ്റെ പ്രവർത്തനങ്ങളെല്ലാം നിഷ്ഫലമായതിലൂടെ അയാളുടെ രണ്ട് കൈകളും നശിച്ചിരിക്കുന്നു. കാരണം അയാൾ നബി-ﷺ-യെ ഉപദ്രവിക്കാറുണ്ടായിരുന്നു. അവൻ്റെ എല്ലാ പരിശ്രമങ്ങളും പരാജയപ്പെടുകയും ചെയ്തിരിക്കുന്നു
مَآ أَغْنَىٰ عَنْهُ مَالُهُۥ وَمَا كَسَبَ ﴿٢﴾
അവൻ്റെ സമ്പാദ്യവും സന്താനങ്ങളും എന്ത് നേട്ടമാണ് അവന് നേടിക്കൊടുത്തത്? അവയൊന്നും അല്ലാഹുവിൻ്റെ ശിക്ഷയെ തടുക്കുകയോ, അവൻ്റെ കാരുണ്യം നേടിക്കൊടുക്കുകയോ ചെയ്തില്ല. سيصل نارا ذات لهب
سَيَصْلَىٰ نَارًۭا ذَاتَ لَهَبٍۢ ﴿٣﴾
ഖിയാമത്ത് നാളിൽ കത്തിയെരിയുന്ന തീജ്വാലകളുള്ള നരകത്തിൽ അവൻ പ്രവേശിക്കുന്നതാണ്. അതിൻ്റെ കടുത്ത ചൂട് അവൻ അനുഭവിക്കുകയും ചെയ്യും
وَٱمْرَأَتُهُۥ حَمَّالَةَ ٱلْحَطَبِ ﴿٤﴾
അവൻ്റെ ഭാര്യ -ഉമ്മു ജമീലും- (കത്തിയെരിയുന്ന തീജ്വാലകളുള്ള) നരകത്തിൽ പ്രവേശിക്കുന്നതാണ്. നബി-ﷺ-യുടെ വഴികളിൽ മുള്ളുകൾ വിതറി അവൾ അവിടുത്തെ ഉപദ്രവിക്കാറുണ്ടായിരുന്നു. فى جيدها حبل من مسد
فِى جِيدِهَا حَبْلٌۭ مِّن مَّسَدٍۭ ﴿٥﴾
കെട്ടിമെടഞ്ഞ ഒരു കയർ അവളുടെ കഴുത്തിലുണ്ടായിരിക്കും; അതിൽ പിടിച്ച് അവളെ നരകത്തിലേക്ക് വലിച്ചിഴക്കുന്നതാണ്. ഉറവിടം: അൽ-മുഖ്തസ്വർ ഫീ തഫ്സീരിൽ ഖുർആൻ