إِذَا زُلْزِلَتِ ٱلْأَرْضُ زِلْزَالَهَا ﴿١﴾
അന്ത്യനാളിൽ ഭൂമി ശക്തമായി പ്രകമ്പനം കൊള്ളിക്കപ്പെടുകയും;
ഹോം›വ്യാഖ്യാനം›Az-Zalzala (99)
മദനീ · 8 ആയത്തുകൾ
إِذَا زُلْزِلَتِ ٱلْأَرْضُ زِلْزَالَهَا ﴿١﴾
അന്ത്യനാളിൽ ഭൂമി ശക്തമായി പ്രകമ്പനം കൊള്ളിക്കപ്പെടുകയും;
وَأَخْرَجَتِ ٱلْأَرْضُ أَثْقَالَهَا ﴿٢﴾
ഭൂമി അതിൻ്റെ ഉള്ളിലുള്ള മൃതദേഹങ്ങളെയും മറ്റും പുറന്തള്ളുകയും ചെയ്താൽ
وَقَالَ ٱلْإِنسَـٰنُ مَا لَهَا ﴿٣﴾
പരിഭ്രാന്തിയോടെ മനുഷ്യൻ ചോദിക്കുകയും ചെയ്താൽ: ഭൂമിക്ക് എന്തു സംഭവിച്ചു? എന്തു കൊണ്ടാണതിങ്ങനെ ഇളകുകയും കുലുങ്ങുകയും ചെയ്യുന്നത്? يومئ ذ تحدث أ خ بارها
يَوْمَئِذٍۢ تُحَدِّثُ أَخْبَارَهَا ﴿٤﴾
അന്നേ ദിവസം ഭൂമി അതിൻ്റെ മുകളിൽവെച്ച് നടമാടിയ നന്മ-തിന്മകളെ കുറിച്ച് സംസാരിക്കുന്നതാണ്. بأن ربك أوحى لها
بِأَنَّ رَبَّكَ أَوْحَىٰ لَهَا ﴿٥﴾
കാരണം അല്ലാഹു അതിന് (അവ) അറിയിച്ചു നൽകുകയും, അപ്രകാരം ചെയ്യാൻ അതിനോട് കൽപ്പിക്കുകയും ചെയ്തിരിക്കുന്നു
يَوْمَئِذٍۢ يَصْدُرُ ٱلنَّاسُ أَشْتَاتًۭا لِّيُرَوْا۟ أَعْمَـٰلَهُمْ ﴿٦﴾
ഭൂമി പ്രകമ്പനം കൊള്ളുന്ന ഭയാനകമായ ആ ദിവസത്തിൽ, ജനങ്ങൾ വിചാരണയുടെ വേദിയിൽ നിന്ന് ഇഹലോകത്ത് തങ്ങൾ പ്രവർത്തിച്ചതെന്തോ, അത് സാക്ഷ്യം വഹിക്കുന്നതിനായി വിവിധ വിഭാഗങ്ങളായി പുറപ്പെടുന്നതാണ്. بلغ ഖുർആൻ · തഫ്സീർ فمن يعمل مثقال ذرةخيرا يره
فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًۭا يَرَهُۥ ﴿٧﴾
അപ്പോൾ ആരെങ്കിലും ഒരു ചെറിയ ഉറുമ്പിൻ്റെ വലുപ്പത്തോളം നന്മയോ സൽകർമ്മമോ ചെയ്തിട്ടുണ്ടെങ്കിൽ അവൻ അത് തൻ്റെ മുന്നിൽ കാണുക തന്നെ ചെയ്യും. ر ومن يعمل مثقال ذرة ش ايره
وَمَن يَعْمَلْ مِثْقَالَ ذَرَّةٍۢ شَرًّۭا يَرَهُۥ ﴿٨﴾
ആരെങ്കിലും ഒരു ചെറിയ ഉറുമ്പിൻ്റെ അത്ര തന്നെ ചെറിയ തിന്മ ചെയ്തിട്ടുണ്ടെങ്കിൽ അതും അവനവിടെ കാണും. ഉറവിടം: അൽ-മുഖ്തസ്വർ ഫീ തഫ്സീരിൽ ഖുർആൻ
പിന്തുടരുക · ആവർത്തിക്കുക · ചൊല്ലുക · രജിസ്റ്റർ വേണ്ട