ഹോംവ്യാഖ്യാനംAl-Qadr (97)

വ്യാഖ്യാനം Al-Qadr (97) — القدر

മക്കീ · 5 ആയത്തുകൾ

വായിക്കുക · കേൾക്കുകPDF ഫയൽ

إِنَّآ أَنزَلْنَـٰهُ فِى لَيْلَةِ ٱلْقَدْرِ ﴿١﴾

മുഹമ്മദ് നബി -ﷺ- യുടെ മേൽ റമദാനിലെ ലൈലതുൽ ഖദ്റിലാണ് നാം ആദ്യമായി ഖുർആൻ അവതരിപ്പിച്ചത് എന്നതു പോലെ, ഖുർആൻ മുഴുവനായും ഒന്നാമാകാശത്തിലേക്ക് ഇറക്കിയതും ലൈലതുൽ ഖദ്റിലാണ്

وَمَآ أَدْرَىٰكَ مَا لَيْلَةُ ٱلْقَدْرِ ﴿٢﴾

നബിയേ! ലൈലതുൽ ഖദ്റിലുള്ള നന്മയും അനുഗ്രഹവും എന്തെല്ലാമാണെന്ന് നിനക്കറിയുമോ?

لَيْلَةُ ٱلْقَدْرِ خَيْرٌۭ مِّنْ أَلْفِ شَهْرٍۢ ﴿٣﴾

ഈ രാത്രി വളരെ വലിയ നന്മകൾ നിറഞ്ഞു നിൽക്കുന്ന രാത്രിയാകുന്നു. ഈ രാത്രിയിൽ വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും നിസ്കരിച്ചവർക്ക് അത് ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠകരമാണ്

تَنَزَّلُ ٱلْمَلَـٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍۢ ﴿٤﴾

عليه السال م മലക്കുകളും ജിബ്രീൽ - - യും അല്ലാഹുവിൻ്റെ അനുമതിയോടെ ആ രാത്രിയിൽ ഇറങ്ങി വരുന്നു. ആ വർഷത്തിൽ അല്ലാഹു തീരുമാനിച്ചിട്ടുള്ള എല്ലാ വിധികളുമായാണ് അവർ ഇറങ്ങി വരിക. (ഓരോ വ്യക്തിക്കും) അല്ലാഹു വിധിച്ച ഉപജീവനവും മരണവും ജനനവും മറ്റുമെല്ലാം അതിൽ ഉണ്ടായിരിക്കും

سَلَـٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ ﴿٥﴾

ഈ അനുഗ്രഹീതമായ രാത്രി മുഴുവൻ -തുടക്കം മുതൽ പ്രഭാതോദയത്തോടെ അത് അവസാനിക്കുന്നത് വരെ- അനുഗ്രഹീതമാണ്. ഉറവിടം: അൽ-മുഖ്തസ്വർ ഫീ തഫ്സീരിൽ ഖുർആൻ

പഠിക്കുക · Al-Qadr — القدر

പിന്തുടരുക · ആവർത്തിക്കുക · ചൊല്ലുക · രജിസ്റ്റർ വേണ്ട

വ്യാഖ്യാനം · 31 ഭാഷകൾ