ഹോംവ്യാഖ്യാനംAl-Falaq (113)

വ്യാഖ്യാനം Al-Falaq (113) — الفلق

മക്കീ · 5 ആയത്തുകൾ

വായിക്കുക · കേൾക്കുകPDF ഫയൽ

قُلْ أَعُوذُ بِرَبِّ ٱلْفَلَقِ ﴿١﴾

പറയുക; -അല്ലാഹുവിൻ്റെ റസൂലേ!- പുലരിയുടെ രക്ഷിതാവിനെ കൊണ്ട് ഞാൻ അഭയം തേടുകയും, അവനോട് ഞാൻ രക്ഷ ചോദിക്കുകയും ചെയ്യുന്നു. من شر ما خلق

مِن شَرِّ مَا خَلَقَ ﴿٢﴾

ഉപദ്രവകാരികളായ സൃഷ്ടികളുടെ കെടുതിയിൽ നിന്ന്. ومن شر غاسق إذا وقب

وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾

രാത്രിയിൽ പുറത്തു വരുന്ന ഉപദ്രവങ്ങളിൽ നിന്നും - വിഷജന്തുക്കൾ, കള്ളന്മാർ തുടങ്ങിയവ - ഞാൻ അല്ലാഹുവിൽ അഭയം തേടുന്നു

وَمِن شَرِّ ٱلنَّفَّـٰثَـٰتِ فِى ٱلْعُقَدِ ﴿٤﴾

കെട്ടുകളിൽ ഊതുന്ന മാരണക്കാരികളായ സ്ത്രീകളുടെ കെടുതിയിൽ നിന്നും. ومن شر حاسد إذا حسد

وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾

അസൂയക്കാരൻ തൻ്റെ അസൂയ കാരണത്താൽ ചെയ്യുന്ന ഉപദ്രവങ്ങളിൽ നിന്നും. ഉറവിടം: അൽ-മുഖ്തസ്വർ ഫീ തഫ്സീരിൽ ഖുർആൻ

പഠിക്കുക · Al-Falaq — الفلق

പിന്തുടരുക · ആവർത്തിക്കുക · ചൊല്ലുക · രജിസ്റ്റർ വേണ്ട

വ്യാഖ്യാനം · 31 ഭാഷകൾ