لِإِيلَـٰفِ قُرَيْشٍ ﴿١﴾
ഖുറൈശികളുടെ ശൈലിയും ഒരുമയും കാരണത്താൽ. إ
ഹോം›വ്യാഖ്യാനം›Quraish (106)
മക്കീ · 4 ആയത്തുകൾ
لِإِيلَـٰفِ قُرَيْشٍ ﴿١﴾
ഖുറൈശികളുടെ ശൈലിയും ഒരുമയും കാരണത്താൽ. إ
إِۦلَـٰفِهِمْ رِحْلَةَ ٱلشِّتَآءِ وَٱلصَّيْفِ ﴿٢﴾
ശൈത്യകാലത്ത് യമനിലേക്കും ഉഷ്ണ കാലത്ത് ശാമിലേക്കുമുള്ള നിർഭയത്വത്തോടെയുള്ള അവരുടെ യാത്ര
فَلْيَعْبُدُوا۟ رَبَّ هَـٰذَا ٱلْبَيْتِ ﴿٣﴾
ആവർക്ക് ഈ യാത്ര എളുപ്പമാക്കി നൽകിയ, പരിശുദ്ധമായ ഈ ഭവനത്തിൻ്റെ രക്ഷിതാവിനെ മാത്രം അവർ ആരാധിക്കട്ടെ; അവനുള്ള ആരാധനയിൽ ഒരാളെയും അവർ പങ്കു ചേർക്കാതിരിക്കുകയും ചെയ്യട്ടെ
ٱلَّذِىٓ أَطْعَمَهُم مِّن جُوعٍۢ وَءَامَنَهُم مِّنْ خَوْفٍۭ ﴿٤﴾
അവർക്ക് വിശപ്പിന്ന് ആഹാരം നൽകുകയും, ഭയത്തിൽ നിന്ന് നിർഭയത്വം നൽകുകയും ചെയ്തവനായ -അറബികളുടെ മനസ്സിൽ പരിശുദ്ധ കഅ്ബയോടുള്ള ആദരവും അതിൻ്റെ ചുറ്റുപാടും താമസിക്കുന്നവരോട് ബഹുമാനവും നിശ്ചയിച്ച- അല്ലാഹുവിനെ; ഉറവിടം: അൽ-മുഖ്തസ്വർ ഫീ തഫ്സീരിൽ ഖുർആൻ
പിന്തുടരുക · ആവർത്തിക്കുക · ചൊല്ലുക · രജിസ്റ്റർ വേണ്ട